എടക്കര: എടക്കര ടൗണില്‍ അഴുക്കുചാൽ നിര്‍മാണത്തിന് തടസ്സമായി നിന്ന ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റിത്തുടങ്ങി. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടർന്നാണിത്. ചെറിയൊരു മഴ പെയ്താല്‍ പോലും ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിെൻറ ഭാഗമായി ടൗണില്‍ അഴുക്കുചാലുകളുടെ പ്രവര്‍ത്തി നടത്തിയിരുന്നെങ്കിലും വൈദ്യുതി തൂണുകളും ട്രാന്‍സ്ഫോര്‍മറുകളും നീക്കാത്തതിനാൽ പൂര്‍ത്തീകരിക്കാനായിരുന്നില്ല. മുസ്ലിയാരങ്ങാടി മുതല്‍ പഴയ ബിവറേജസ് പടിക്കല്‍ വരെയുള്ള അഞ്ച് ട്രാന്‍സ്ഫോര്‍മറുകളാണ് എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച മാറ്റിസ്ഥാപിക്കാന്‍ ആരംഭിച്ചത്.
മുസ്ലിയാരങ്ങാടി എസ്.ബി.ഐക്ക് സമീപമുള്ള പോസ്റ്റ് ഓഫീസിെൻറ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. പി.വി. അന്‍വര്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് അമ്പാട്ട്, വൈസ് പ്രസിഡൻറ് കബീര്‍ പനോളി, അംഗങ്ങലായ സന്തോഷ് കപ്രാട്ട്, ഷൈനി പാലക്കുഴി, സി.പി.എം ഏരിയ അംഗദം പി. മോഹനന്, കെ.എസ്.ഇ.ബി, പൊതുമരാമത്ത് എ.ഇമാര്‍ എന്നിവര്‍ സ്ഥലെത്തത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.