‘നി​റ​വ് 25’ മേ​ള​യി​ൽ ഒ​രു​ക്കി​യ വ​ര​യി​ട​ത്തി​ൽ ചി​ത്രം വ​ര​ക്കു​ന്ന ഹ​രി​ദാ​സ് കു​ട്ട​ത്തി

നി​റ​വി​ന്റെ സ്വ​ന്തം വ​ര​യി​ടം; കാ​ൻ​വാ​സി​ൽ വി​സ്മ​യം തീ​ർ​ത്ത് ഹ​രി​ദാ​സ് കു​ട്ട​ത്തി

എ​ട​ക്ക​ര: മു​ന്നി​ലി​രി​ക്കു​ന്ന​വ​രു​ടെ ജീ​വ​സു​റ്റ ചി​ത്ര​ങ്ങ​ൾ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ഹ​രി​ദാ​സ് കു​ട്ട​ത്തി. പോ​ത്തു​ക​ൽ മു​ണ്ടേ​രി വി​ത്ത് കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന നി​റ​വ് 25 കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ലാ​ണ് ഫാം ​തൊ​ഴി​ലാ​ളി കൂ​ടി​യാ​യ ക​രു​വാ​ര​കു​ണ്ട് എ​രേ​ങ്ങ​ല​ത്ത് ഹ​രി​ദാ​സ് കു​ട്ട​ത്തി വ​ലി​യ നി​റ​ക്കൂ​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​തെ പേ​ന​യും പെ​ൻ​സി​ലും മാ​ത്ര​മു​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു താ​ര​മാ​കു​ന്ന​ത്.

വ​ര​യി​ടം എ​ന്ന് പേ​രി​ട്ട് ആ​രം​ഭി​ച്ച സ്റ്റാ​ളി​ൽ വ്യ​ക്തി​ക​ളു​ടെ​യും പ്ര​കൃ​തി​യു​ടെ​യും മ​റ്റും ചി​ത്ര​ങ്ങ​ൾ നി​മി​ഷ​നേ​രം കൊ​ണ്ട് കാ​ൻ​വാ​സി​ലാ​ക്കി ന​ൽ​കു​ക​യാ​ണ് ഈ 48 ​കാ​ര​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന ചി​ത്രം, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്, സു​രേ​ഷ് ഗോ​പി എം.​പി, പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​രു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഈ ​ക​ലാ​കാ​ര​ന്റെ പ്ര​തി​ഭ തെ​ളി​യി​ക്കു​ന്ന​താ​ണ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു കി​ട്ടു​ന്ന പ്രോ​ത്സാ​ഹ​നം ത​ന്നെ​യാ​ണ് വ​ര​യു​ടെ ലോ​ക​ത്ത് ഊ​ർ​ജം പ​ക​രു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

സ്കൂ​ൾ കാ​ല​ത്ത് തു​ട​ങ്ങി​യെ​ങ്കി​ലും ജീ​വി​ത​പ്രാ​രാ​ബ്ദ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​ച്ചു പോ​യ ചി​ത്രം വ​ര ഫാ​മി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷ​മാ​ണ് വീ​ണ്ടും സ​ജീ​വ​മാ​ക്കി​യ​ത്. 

Tags:    
News Summary - Haridas Kuttathi-artist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.