എടവണ്ണ: കോവിഡ് മഹാമാരി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബോധവത്കരണ ഹാസ്യ ചിത്രം നിർമിച്ച് താരമായിരിക്കുകയാണ് വിദ്യാർഥി. എടവണ്ണ ഐ.ഒ.എച്ച്.എസ്.എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും ഒതായി സ്വദേശിയുമായ നസീഫാണ് കോവിഡ് ബോധവത്കരണത്തിനായി സ്വന്തമായി ഒരു ഹാസ്യചിത്രം തയാറാക്കിയത്.
ഒഴിവുസമയത്താണ് ഇത്തരത്തിലുള്ള ഒരു ചിത്രത്തെക്കുറിച്ച് ആലോചിച്ചതെന്ന് നസീഫ് പറയുന്നു. തുടർന്നാണ് അഞ്ച് വേഷങ്ങളുള്ള ചിത്രം ഒരുക്കിയത്. അഞ്ചുവേഷങ്ങളിലും വ്യത്യസ്ത രീതിയിൽ നസീഫാണ് എത്തിയത്. കഥയും എഡിറ്റിങ്ങും സ്വന്തമായാണ് നിർവഹിച്ചത്. കോവിഡ് സമയം 60 വയസ്സിന് മുകളിലുള്ള ആളുകൾ പുറത്തിറങ്ങിയാൽ എന്തൊക്കെയാണ് ഉണ്ടാവുകയെന്നാണ് ചിത്രത്തിെൻറ പ്രമേയം.
ചിത്രം കാമറയിലാക്കാൻ സഹോദരി നിഖില സാജിതയും മാതാവ് സലീനയുമാണ് സഹായികൾ. ഒതായി കിഴക്കേ തലയിൽ എ.കെ. സാജിദ്-സലീന ദമ്പതികളുെട മകനാണ്. സ്കൂൾ ആർ.ജെ, പഞ്ചായത്തുതലത്തിൽ മികച്ച നാടക നടനുള്ള പുരസ്കാരം എന്നിവ ഈ മിടുക്കനെ തേടി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.