എടവണ്ണപ്പാറ: നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ സ്ഥലമെടുപ്പിന്റെ ഭാഗമായി ഭൂമിയും വീടും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ യോഗം എടവണ്ണപ്പാറയിൽ ചേർന്നു. മാന്യമായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നത് തടയുന്നതിന് കൊണ്ടോട്ടി മണ്ഡലംതല ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. വിവിധ താലൂക്കുകളിൽ നിന്നായി സ്ത്രീകളുൾപ്പെടെ നൂറിലേറെ പേർ യോഗത്തിൽ പങ്കെടുത്തു.
ആക്ഷൻ കമ്മിറ്റി ചെയർമാനായി ബഷീർ എളാംകുഴിയെയും കൺവീനറായി അവറാൻ ഹാജി ചെറിയ പറമ്പിനെയും തെരഞ്ഞെടുത്തു. ഭൂമിക്ക് വിപണി വിലയുടെ മൂന്നിരട്ടി നൽകണമെന്നും കെട്ടിടങ്ങൾ നഷ്ടപ്പെടുന്നവർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച പുനരധിവാസ തുക ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിളകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക, ഭൂമിയുടെ അൽപഭാഗം മാത്രം അവശേഷിക്കുന്ന ഇരകളുടെ ശിഷ്ടഭൂമി കൂടി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉയർത്തി. യോഗത്തിൽ അവറാൻ ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി. മൂസ, കെ.ഇ. ഫസൽ, ബഷീർ എളാംകുഴി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.