എടവണ്ണ: എടവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ സബ് സെന്ററുകൾ നവീകരിക്കാൻ തീരുമാനം. നാഷനൽ ഹെൽത്ത് മിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് മൂന്ന് സബ് സെന്ററുകൾ കൂടി നവീകരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷിന്റെ നേതൃത്വത്തിൽ വാർഡ് അംഗങ്ങളും ആരോഗ്യ പ്രവർത്തകരും അസിസ്റ്റന്റ് എൻജിനീയർമാരും ഉൾപ്പെടെയുള്ള സംഘം മൂന്ന് സബ് സെന്ററുകൾ സന്ദർശിച്ചു.
പത്തപ്പിരിയം, കുണ്ടുതോട്, പന്നിപ്പാറ തുടങ്ങിയ സബ് സെന്ററുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഏഴ് ലക്ഷം രൂപ വീതമാണ് നാഷനൽ ഹെൽത്ത് മിഷൻ നൽകുന്നത്. പുറമെ ആവശ്യമായി വരുന്ന തുക പഞ്ചായത്ത് വഹിക്കുമെന്ന് പ്രസിഡന്റ് അഭിലാഷ് പറഞ്ഞു. കുണ്ടുതോട് സബ് സെന്ററിന് എൻ.എച്ച്.എം അനുവദിച്ച ഏഴ് ലക്ഷത്തിന് പുറമേ നാല് ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. പന്നിപ്പാറ സബ് സെന്ററിന് മൂന്ന് ലക്ഷം നൽകാനും പത്തപ്പിരിയം സബ് സെന്ററിന് ആവശ്യമായ തുക അടുത്ത ഭരണസമിതി യോഗത്തിൽ മാറ്റിവെക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിലെ മറ്റ് രണ്ട് സബ് സെന്ററുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.