എടവണ്ണപ്പാറ: ചാലിയാറിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മണൽ കടത്താൻ ഉപയോഗിക്കുന്ന 18 തോണികൾ പിടികൂടി. ഡിവൈ.എസ്.പി അഷ്റഫ്, എസ്.പി സുജിത് എന്നിവരുടെ നിർദേശപ്രകാരം ശനിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകീട്ട് നാല് വരെ തുടർന്നു.
മപ്രം, വെട്ടുപാറ, ഇരട്ടമുഴി, എടശ്ശേരികടവ്, മില്ലുംകടവ്, ചെറുവാടികടവ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലോക്ഡൗണിെൻറ മറവിൽ ചാലിയാറിൽ മണൽകടത്ത് വ്യാപകമായിരുന്നു. പിടികൂടിയ തോണികൾ മപ്രം കൊന്നാര് കടവിൽ കെട്ടിയിട്ടിരിക്കുകയാണ്.
വാഴക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സുശീർ, അരീക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷ്, എസ്.ഐ തോമസ്, കമറുസ്സമാൻ, കൃഷ്ണദാസ്, സി.പി.ഒമാരായ ബാഗേഷ്ദാസ്, ഷബീർ, റാഷിദ്, നിധീഷ്, റഹീം, മുബാറക്, ഫസൽ, അനിൽകുമാർ, ഷരീഷ്, ബോട്ട് ഡ്രൈവർ അസ്കർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തിരൂർ ആർ.ഡി.ഒക്ക് റിപ്പോർട്ട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.