എടവണ്ണ: രക്ഷാപ്രവർത്തനങ്ങൾക്ക് സ്വന്തമായി ബോട്ട് വാങ്ങി എമർജൻസി റസ്ക്യൂ ഫോഴ്സ് (ഇ.ആർ.എഫ്).
15 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടും 10 എച്ച്.പി എൻജിനുമാണ് വാങ്ങിയത്. യൂനിറ്റ് അംഗം പാലക്കൽ ഫാസിൽ ബാബുവാണ് ബോട്ട് വാങ്ങാൻ പണം മുടക്കിയത്.
കഴിഞ്ഞ പ്രളയകാലത്ത് പൊന്നാനിയുൾപ്പടെ പ്രദേശങ്ങളിൽ നിന്നാണ് എടവണ്ണയിൽ ബോട്ടുകെളത്തിയിരുന്നത്. ചാലിയാർ പുഴ നിറഞ്ഞ് കവിഞ്ഞാൽ നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.
കുത്തിയൊഴുകുന്ന ചാലിയാറിൽ സാധാരണ കടത്തുതോണി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പ്രായോഗികമല്ല. ഏറെ പരിമിതമായ രക്ഷാ പ്രവൃത്തനത്തിനാവശ്യമായ ഉപകരണങ്ങൾ മാത്രം കൈമുതലായുള്ള എടവണ്ണ ഇ.ആർ.എഫ് യൂനിറ്റിന് ഒരു ബോട്ടു വാങ്ങണമെന്ന ഏറെ നാളത്തെ ആഗ്രഹം ഇതോടെ സാധ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.