മമ്പാട്: മകളുടെ വിവാഹ ചെലവുകൾ ചുരുക്കി പാലിയേറ്റിവ് കേന്ദ്രങ്ങൾക്ക് സഹായം നൽകി വ്യാപാരിയുടെ കൈത്താങ്ങ്. കാട്ടുമുണ്ട സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിലറുമായ മച്ചിങ്ങൽ അലവിക്കുട്ടിയുടെ മകൾ അഹ്സനയും കരുവാരകുണ്ടിലെ പിലാക്കോടൻ കുഞ്ഞാപ്പയുടെ മകൻ മുഹമ്മദ് റിസുവാനും തമ്മിലെ വിവാഹവേദിയിലാണ് ചടങ്ങുകൾ ചുരുക്കി മിച്ചം വന്ന തുക വണ്ടൂർ, മമ്പാട് പാലിയേറ്റിവ് കേന്ദ്രങ്ങൾക്ക് നൽകിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം സഹായഹസ്തങ്ങൾ ഏറെ സ്വാഗതാർഹവും പ്രയോജനപ്രദവുമാെണന്ന് പാലിയേറ്റിവ് ഭാരവാഹികൾ പറഞ്ഞു.
വണ്ടൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രത്തിനുള്ള സഹായം കമ്മിറ്റി പ്രസിഡൻറ് ഡോ. പി.എ.കെ. അനീസും മമ്പാട് കേന്ദ്രത്തിനുള്ളത് കമ്മിറ്റി ചെയർമാൻ ഡോ. പി. അൻവറും എറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.