എടവണ്ണപ്പാറ: ടൗണിലെ സിഗ്നല്‍ ജങ്ഷനില്‍നിന്നും ദൂരപരിധി നിശ്ചയിച്ച് വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജങ്ഷനില്‍ നിന്നുള്ള നാല് റോഡുകളിലും ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയാണ് സൂചന ബോര്‍ഡ് സ്ഥാപിച്ചത്. കൊണ്ടോട്ടി, അരീക്കോട്, വാഴക്കാട്, എളമരം എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലാണ് ദൂരപരിധി നിശ്ചയിച്ച ബോര്‍ഡുകള്‍ നാട്ടിയത്. നിരോധനം ഏര്‍പ്പെടുത്തിയ ഏരിയകളില്‍ ഒക്ടോബര്‍ എട്ട് മുതല്‍ വഴിയോരകച്ചവടങ്ങള്‍ നടത്തിയാല്‍ കനത്തപിഴ നൽകേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് റഫീഖ് അഫ്സല്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് തറമ്മല്‍ അയ്യപ്പന്‍കുട്ടി, ഹെഡ്ക്ലര്‍ക്ക് ടി.കെ. രൂപേഷ്, വാഴക്കാട് പൊലീസ് സ്റ്റേഷന് എസ്.ഐ വത്സന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.