ഒ​താ​യി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്കും വാ​നും

വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

എ​ട​വ​ണ്ണ: ഒ​താ​യി​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ എ​ട​പ്പ​റ്റ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും എ​ട​വ​ണ്ണ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഒ​മി​നി വാ​നും എ​തി​രെ വ​ന്ന ബൈ​ക്കു​മാ​ണ്കൂ ​ട്ടി​യി​ടി​ച്ച​ത്.

ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന പ​ള്ളി​പ്പ​റ​മ്പ​ൻ നി​ഹാ​ൽ, പ​ള്ളി​പ്പ​റ​മ്പ​ൻ ന​സ​ൽ എ​ന്നി​വ​രെ എ​ട​വ​ണ​യി​ലെ സ്വ​കാ​ര‍്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വാ​ൻ ഡ്രൈ​വ​ർ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഹ​ർ​ഷാ​ദി​ന് (24) സ്വ​കാ​ര‍്യാ​ശു​പ​ത്രി​യി​ൽ നി​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. എ​ട​വ​ണ്ണ പൊ​ലീ​സും ഇ.​ആ​ർ.​എ​ഫും ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. 

Tags:    
News Summary - Three injured in van and bike collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.