എടവണ്ണ: ശാരീരിക വൈകല്യങ്ങളെ തോൽപിച്ച് ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശി നിബ പർവീൻ. ശാരീരിക വൈകല്യങ്ങളുള്ള ഈ മിടുക്കിക്ക് പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവില്ല. ഈ സാഹചര്യം മറികടന്നാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
കിഴക്കേ ചാത്തല്ലൂർ കൊരമ്പയിൽ അബ്ദുൽ ഹമീദിെൻറയും സൽമത്തിെൻറയും മൂന്നാമത്തെ മകളാണ്. മമ്പാട് എം.ഇ.എസ് കോളജിൽനിന്ന് ബിരുദമെടുത്ത ശേഷം ഐ.എ.എസ് ഓഫിസർ ആകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ഏറ്റവും വലിയ ആഗ്രഹം. സൽമയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.