എടവണ്ണ: കൃഷി ലാഭകരമാണോ എന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണന് മറിച്ചൊരു ഉത്തരമില്ല. 25 വർഷമായി കൃഷിയാണ് ഇദ്ദേഹത്തിെൻറ ജീവിതമാർഗം. എട്ട് ഏക്കറോളം ഭൂമിയിലായി നെല്ല്, തെങ്ങ്, വിവിധതരം വാഴകൾ, പച്ചക്കറികൾ, കിഴങ്ങുവർഗ വിളകൾ എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട്. അടുത്തിടെ വാഴകൃഷിയിൽ സ്വന്തമായ ഒരു പരീക്ഷണവും നടത്തി.
ഒരു കുഴിയിൽ നാല് റോബസ്റ്റ് തൈകൾ വെച്ച് വളം, കൂലി എന്നിവ ലാഭകരമാക്കുകയാണ് ഇദ്ദേഹം. 24 സെൻറിൽ 240 വാഴത്തൈകളാണ് വെച്ചിരിക്കുന്നത്. 12 അടി അകലത്തിലാണ് കുഴികൾ എടുത്തിട്ടുള്ളത്. ഒരു എണ്ണത്തിന് വേണ്ടിവരുന്ന വളത്തിനെക്കാൾ കുറച്ചധികം മാത്രം മതി നാല് വാഴക്ക്.
പ്രളയവും കോവിഡും നഷ്ടം വരുത്തിയെങ്കിലും ഇതിൽനിന്ന് പാഠം കണ്ടെത്തി മുന്നേറുകയാണ് ഇദ്ദേഹം. മറ്റുകൃഷികൾ ഈ സമയത്ത് ആദായകരമല്ലാത്തപ്പോൾ കിഴങ്ങുകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൃഷിയിടത്തിൽ പന്നി ആക്രമണം ഉള്ളതിനാൽ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട് .
2011 ൽ ജില്ലയിലെ ഏറ്റവും നല്ല പച്ചക്കറി കർഷകനുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിെൻറ ഹരിതകീർത്തി അവാർഡ്, 2019ൽ സംസ്ഥാന കൃഷിവകുപ്പിെൻറ മികച്ച പച്ചക്കറി കർഷകനുള്ള ഹരിത മിത്ര അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.