എരമംഗലം: ‘മാധ്യമം’ ദിനപത്രം സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ‘സമൃദ്ധി: ജൈവ പച്ചക്കറികൃഷി’ തണൽ അയൽക്കൂട്ട കുടുംബങ്ങളിൽ നടപ്പാക്കാനായി തണൽ വെൽഫെയർ സൊസൈറ്റി ജൈവകൃഷി പരിശീലന ക്ലാസും സൗജന്യ വിത്ത് വിതരണവും സംഘടിപ്പിച്ചു.
എരമംഗലം ഗൈഡൻസ് സെന്ററിൽ നടന്ന പരിപാടി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല റിട്ട. അസി. പ്രിൻസിപ്പൽ കൃഷിഓഫിസർ പി. രമേശ് ജൈവ കൃഷിരീതികളും വ്യത്യസ്ത കീടനിയന്ത്രണ മാർഗങ്ങളും പരിചയപ്പെടുത്തി ക്ലാസെടുത്തു.
സദസ്സിൽ നിന്നുയർന്ന അന്വേഷണങ്ങൾക്ക് ആവശ്യമായ വിശദീകരണം നൽകി. തണൽ അയൽകൂട്ടങ്ങളിൽനിന്നും കൃഷിതൽപരരായ 460 കുടുംബിനികൾക്ക് സൗജന്യ വിത്ത് വിതരണം നടത്തി. തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. റഷീദ നൗഷാദ് സ്വാഗതമാശംസിച്ച പരിപാടിയിൽ വെളിയങ്കോട് പഞ്ചായത്ത് കൃഷി ഓഫിസർ വി.കെ. ലാമിന സമാപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.