അ​റ​ബി സാ​ഹി​ത്യ​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച് നാ​സ​ർ മാ​സ്റ്റ​ർ

മ​ങ്ക​ട: അ​റ​ബി​ക്ക​വി​ത, പ്ര​സം​ഗം, ഗാ​നം, നാ​ട​ക​ര​ച​ന മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച അ​റ​ബി അ​ധ്യാ​പ​ക​നാ​ണ് അ​ബ്ദു​ന്നാ​സ​ർ മ​ങ്ക​ട. കോ​ട്ടൂ​ർ എ.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേ​ഹം ര​ചി​ച്ച ക​വി​ത​ക​ളും നാ​ട​ക​ങ്ങ​ളും ഗാ​ന​ങ്ങ​ളും പ്ര​ശ​സ്ത​മാ​ണ്.

പ്ര​തി​കൂ​ല​മാ​യ കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്ന് ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ പ​ഠി​ച്ച് വ​ള​ർ​ന്നാ​ണ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും അ​റ​ബി സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ​ത്.

വാ​ടാ​ന​പ്പ​ള്ളി ഇ​സ്​​ലാ​മി​യ കോ​ള​ജി​ലെ പ​ഠ​ന​കാ​ലം മു​ത​ൽ ലോ​ക പ്ര​ശ​സ്ത പ​ണ്ഡി​ത​രാ​യ അ​ബു​ൽ ഹ​സ​ൻ അ​ലി ന​ദ്‍വി, ഡോ. ​യൂ​സു​ഫു​ൽ ഖ​റ​ദാ​വി തു​ട​ങ്ങി​യ​വ​രു​ടെ ര​ച​ന​ക​ൾ വി​വ​ർ​ത്ത​നം ചെ​യ്തും അ​റ​ബി​ക്ക​വി​ത​ക​ൾ എ​ഴു​തി​യു​മാ​ണ് നാ​സ​ർ സാ​ഹി​ത്യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. കോ​ഴി​ക്കോ​ട് ദ​അ​വ കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്ത് പ്ര​ശ​സ്ത അ​റ​ബി ക​വി​യും പ​ണ്ഡി​ത​നു​മാ​യി​രു​ന്ന കെ. ​മൊ​യ്തു മൗ​ല​വി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക​വി​ത ര​ച​ന​യി​ൽ കൂ​ടു​ത​ൽ മി​ക​വ് തെ​ളി​യി​ക്കാ​നാ​യ​ത്. യു.​എ.​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്ത് സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ൽ വി​ധി​ക​ർ​ത്താ​വാ​യും അ​റ​ബി പ​ത്ര​ങ്ങ​ളി​ൽ ര​ച​ന ന​ട​ത്താ​നും അ​വ​സ​രം ല​ഭി​ച്ചു. പ്രാ​ദേ​ശി​ക അ​റ​ബി ക​വി​ക​ളു​മാ​യും ക​വി​ത സ​ദ​സ്സു​ക​ളി​ലും നി​ര​ന്ത​ര​മാ​യു​ള്ള ബ​ന്ധം അ​റ​ബി സാ​ഹി​ത്യ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

പ്ര​മു​ഖ അ​റ​ബി പ​ത്ര​മാ​യ അ​ൽ ഇ​ത്തി​ഹാ​ദ് അ​ട​ക്ക​മു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ര​ച​ന​ക​ൾ എ​ഴു​തി. 2016ൽ ​കോ​ട്ടൂ​ർ സ്കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പ​ക​നാ​യ​ത് മു​ത​ൽ സ്കൂ​ൾ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ വേ​ണ്ടി ര​ചി​ച്ച അ​റ​ബി ക​വി​ത​ക​ളും ദ​ഫ് ഗാ​ന​ങ്ങ​ളും സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ വ​രെ എ​ത്തി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് വേ​ണ്ടി തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദ​ഫി​നു​വേ​ണ്ടി ര​ചി​ച്ച അ​റ​ബി ക​വി​ത​ക​ൾ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റ​ബി പ്ര​സം​ഗ പ​രി​ശീ​ല​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ഗ്ര​ന്ഥ​ര ച​ന​യി​ലാ​ണ് ഇ​പ്പോ​ൾ ഇ​ദ്ദേ​ഹം.

2022ൽ ​സം​സ്ഥാ​ന ത​ല​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ അ​റ​ബി പ്ര​ഭാ​ഷ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി.പാ​ര​ന്റി​ങ് കൗ​ൺ​സ​ലി​ങ്, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ എ​ന്നി​വ​യും ന​ട​ത്തി​വ​രു​ന്നു.മ​ങ്ക​ട വേ​രും​പി​ലാ​ക്ക​ലി​ൽ ചോ​ല​ശ്ശേ​രി വീ​ട്ടി​ൽ താ​മ​സം. ഭാ​ര്യ: ന​ശീ​ദ. മ​ക്ക​ൾ: അ​സ്മ, അം​ജ​ദ്, ഫ​ഹീ​മ, ശ​ഹി​മ, ന​ജ്മ, ന​ഈ​മ.

Tags:    
News Summary - Excellence in Arabic Literature Prove Nasr Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.