കരിപ്പൂർ: സൗദി എയർലൈൻസ്, എയർഇന്ത്യ, എമിറേറ്റ്സ് എന്നിവക്ക് പിറകെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസിെൻറ വലിയ വിമാനത്തിനും അനുമതി. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനാണ് (ഡി.ജി.സി.എ) നിരാക്ഷേപ പത്രം നൽകിയത്. കരിപ്പൂരിലെ വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും ഖത്തർ എയർവേഴ്സും സംയുക്തമായി നടത്തിയ വിശദമായ പഠന റിപ്പോർട്ട് ജൂൺ 11നാണ് വിമാനത്താവള അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് കൈമാറിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് കോഡ് ഇ യിൽ 276 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 എൽ.ആർ ഉപയോഗിച്ച് സർവിസ് നടത്തുന്നതിന് അനുമതി ലഭിച്ചത്.
ഇത്തിഹാദ് എയറും കരിപ്പൂരിൽനിന്ന് വലിയ വിമാനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്്. ബി 777-300 ഇ.ആർ, ബി 787-9 ഡ്രീം ലൈനർ എന്നിവ ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് ഇത്തിഹാദ് മുന്നോട്ടുവന്നിരിക്കുന്നത്. ഖത്തറിെൻറ വലിയ വിമാനത്തിന് ആദ്യ ആറുമാസത്തേക്ക് പകൽ സർവിസിന് മാത്രമാണ് അനുമതി. നിലവിൽ ചെറിയ വിമാനം ഉപയോഗിച്ച് ദോഹയിലേക്കാണ് ഖത്തർ സർവിസ് നടത്തുന്നത്. ഖത്തർ ആദ്യമായാണ് കരിപ്പൂരിലേക്ക് വലിയ വിമാന സർവിസ് നടത്തുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ കാർഗോ വിമാനത്തിനായിരിക്കും കൂടുതൽ പരിഗണന. ഖത്തറിന് സൗദി അടക്കമുള്ളവർ ഏർപ്പെടുത്തിയ നിരോധം നിലനിൽക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കൾ കൂടുതൽ എത്തിക്കാനാണ് കാർഗോ പരിഗണിക്കുന്നത്.
കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസിനായി ഖത്തർ നേരത്തേ ഡി.ജി.സി.എയിൽ അപേക്ഷ നൽകിയിരുന്നു. കരിപ്പൂരിൽ അപേക്ഷ നൽകി കമ്പാറ്റബിലിറ്റി സ്റ്റഡിയും സുരക്ഷ വിലയിരുത്തലും നടത്താനായിരുന്നു നിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ ലോക്ഡൗൺ സമയത്തായിരുന്നു തുടർനടപടി സ്വീകരിച്ചത്. കരിപ്പൂരിൽനിന്ന് വിഡിയോ കോൺഫറൻസ് മുഖേനയായിരുന്നു വിമാനകമ്പനി അധികൃതരുമായി ബന്ധപ്പെട്ട് റിേപ്പാർട്ട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.