തൃ​ക്ക​ള​യൂ​ർ പീ​പ്ൾ​സ് വി​ല്ലേ​ജി​ന്‍റെ താ​ക്കോ​ൽ​ദാ​നം വി. ​ഷ​ഹീ​ദ് മാ​സ്റ്റ​ർ​ക്ക് ന​ൽ​കി ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി, തൃ​ക്ക​ള​യൂ​ർ പീ​പ്ൾ​സ് വി​ല്ലേ​ജ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

കീ​ഴു​പ​റ​മ്പ്: വീ​ടെ​ന്ന സ്വ​പ്നം ഉ​ള്ളി​ലൊ​തു​ക്കി ക​ഴി​ഞ്ഞു​കൂ​ടി​യ ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​കൂ​ട്ടം സു​മ​ന​സ്സു​ക​ളു​ടെ ക​നി​വി​ൽ തൃ​ക്ക​ള​യൂ​ർ പീ​പ്‌​ൾ​സ് വി​ല്ലേ​ജി​ലൂ​ടെ സ്നേ​ഹ വീ​ടു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യി. 2020 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു അ​ർ​ഹ​രായ കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി ന​ൽ​കി​യ അ​ര ഏ​ക്ക​ർ ഭൂ​മി​യി​ൽ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ച് പ​ണി തു​ട​ങ്ങി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റു​ വീ​ടു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നാ​ലു​വീ​ടു​ക​ളു​മാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ആ​റു​ വീ​ടു​ക​ൾ സ​മ്പൂ​ർ​ണ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. ര​ണ്ടു​മു​റി​ക​ൾ, ഡൈ​നി​ങ് ഹാ​ൾ, അ​ടു​ക്ക​ള, ബാ​ത്ത്റൂം, വ​രാ​ന്ത എ​ന്നി​വ ഉ​ൾ​പ്പെ​ടെ പ്ര​കൃ​തി​ക്കി​ണ​ങ്ങി മ​നോ​ഹ​ര​മാ​യാ​ണ് വീ​ടു​ക​ൾ ഒ​രു​ക്കി​യ​ത്.

സ്നേ​ഹ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​രീ​ക്കോ​ട് ഏ​രി​യ സെ​ക്ര​ട്ട​റി വി. ​ഷ​ഹീ​ദ് മാ​സ്റ്റ​ർ​ക്ക് കൈ​മാ​റി. പീ​പ്ൾ​സ് വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം കീ​ഴു​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി.​പി. സ​ഫി​യ​യും വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ കീ​ഴു​പ​റ​മ്പ് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. മു​ഹ​മ്മ​ദ് അ​സ്‌​ല​മും നി​ർ​വ​ഹി​ച്ചു.

പീ​പ്‌​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​വി. ക​രീം മാ​സ്റ്റ​ർ, ര​ത്ന​കു​മാ​രി രാ​മ​കൃ​ഷ്ണ​ൻ, സി.​കെ. സ​ഹ്‌​ല മു​നീ​ർ, സു​രേ​ന്ദ്ര​ൻ അ​ഞ്ഞ​ങ്ങാ​ട്, ടി. ​ശ​ശി​കു​മാ​ർ, എ​ൻ. അ​ബ്ദു​ൽ​ക​രീം മാ​സ്റ്റ​ർ, വൈ.​പി. അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ, വി.​പി. ഷൗ​ക്ക​ത്ത​ലി, എം.​കെ. സ​ഗീ​ർ മാ​സ്റ്റ​ർ, ശാ​ക്കി​ർ​ബാ​ബു കു​നി​യി​ൽ, പി.​വി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Dedicated to Thrikkalayur People's Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.