കൊളത്തൂർ: ആ ചൂടു ബിരിയാണിയിൽനിന്ന്ഉയർന്നത് കാരുണ്യത്തിെൻറ ഗന്ധമായിരുന്നു. ഒരു യുവാവിെൻറ ജീവൻ നിലനിർത്താനായി വിദ്യാർഥികൾ വിളമ്പിയ സ്നേഹ ബിരിയാണി കഴിച്ചത് 7000 പേർ. മൂർക്കനാട് പഞ്ചായത്തിലെ ഓണപ്പുട തൂവക്കുത്ത് ജിതേഷിന്റെ ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച 'ഹൃദയപൂർവം ബിരിയാണി' നാട്ടുകാരുടെ പിന്തുണയോടെ വൻ വിജയമായി. ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക മുഴുവൻ ചികിത്സക്ക് ഉപയോഗിക്കും.
സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.സി.സി യൂനിറ്റുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീമ, ശ്രീകല മദനൻ, കലമ്പൻ ബാപ്പു, പ്രിൻസിപ്പൽ സി.വി. മുരളി, കെ.പി. ബിനൂപ് കുമാർ, കെ.എസ്. സുമേഷ്, ടി. മുജീബ് റഹ്മാൻ, ടി.കെ. വിജയകൃഷ്ണൻ, ടി. മുരളീധരൻ, സജിത എന്നിവർ സംസാരിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ സ്കൂളിലെത്തി പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.