വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ

കൊളത്തൂർ: പടപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് ചേണ്ടി പാറോളി അഷ്റഫാണ് (36) പിടിയിലായത്. ഇയാൾ ഉൾപ്പെടെ അഞ്ചംഗ സംഘം വീട്ടിൽ കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് പരാതി.

കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ജില്ലയിലും പുറത്തും കവർച്ച, മദ്യം കടത്തൽ, തട്ടിക്കൊണ്ടുപോയി ആക്രമിക്കൽ തുടങ്ങി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മേലാറ്റൂരിൽ ആളെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.

പാങ്ങ് ചേണ്ടി പരിസരങ്ങളിൽ പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും സ്ഥിരം ശല്യക്കാരായ പ്രതിയെയും കൂട്ടാളികളെയും പേടിച്ച് പലരും പരാതി നൽകാറില്ല. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളത്തൂർ ഇൻസ്പെക്ടർ പ്രമോദ്, സബ് ഇൻസ്പെക്ടറായ ശിവദാസൻ പടിഞ്ഞാറ്റുമുറി, എൻ.പി. മണി, എ.എസ്.ഐ ജ്യോതി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. വിനോദ്, സിവിൽ സി.പി.ഒമാരായ ഷംസുദ്ദീൻ വൈലോങ്ങര, സജി മൈക്കിൾ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested attack against women case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.