കൊളത്തൂർ: ഊത്ത പിടിത്തത്തിനെതിരെ ബോധവത്കരണവുമായി ചെറുകുളമ്പ് ഐ.കെ.ടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്. പ്രജനനകാലത്ത് മുട്ടയിടാൻ വയലിലേക്കും പുഴയിലേക്കും കയറി വരുന്ന മത്സ്യങ്ങളെ വേട്ടയാടുന്നത് കുറ്റകരമാണ്.
ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്ത പിടിത്തം വഴി വംശനാശ ഭീഷണിയിലാണ്.
ഇതിനെതിരെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ വീടുകളിൽ പ്ലക്കാർഡ് ബോധവത്കരണവുമായാണ് രംഗത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം വ്യാപകമായി പൊതുജനങ്ങളിലേക്ക് എത്തിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫിസർ മുല്ലപ്പള്ളി ഇബ്രാഹീം, സിന്ധു പുളിക്കൽ, ഡി.ഐ അബ്ദുൽ ജബ്ബാർ, കെ. സിനാൻ, കെ. ആദിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.