മാ​ലാ​പ​റ​മ്പ് എം.​ഇ.​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം നി​ർ​മി​ച്ച രി​ഫാ​ഈ മ​സ്ജി​ദി‍​െൻറ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ സം​സാ​രി​ക്കു​ന്നു

ഹിജാബ്: ചർച്ചയിലൂടെ പരിഹരിക്കണമെന്ന് കർണാടകയോട് കാന്തപുരം

കൊളത്തൂർ: കർണാടകയിൽ വിദ്യാലയങ്ങളിലെ ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കൊളത്തൂർ ഇർശാദിയ്യക്കു കീഴിൽ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിനു സമീപം നിർമിച്ച രിഫാഈ മസ്ജിദി‍െൻറ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇർശാദിയ്യ കോളജ് ഓഫ് ഇസ്‌ലാമിക് തിയോളജയിൽനിന്ന് ആദർശ പഠനം പൂർത്തിയാക്കിയ 41 പേർക്ക് സർട്ടിഫിക്കറ്റ് വിതരണവും ദഅ്വാ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയവർക്കുള്ള പ്രഥമ റശാദി ബിരുദ ദാനവും സമ്മേളനത്തിൽ നടന്നു. ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, എ.പി. മുഹമ്മദ് മുസ്ലിയാർ കാന്തപുരം, ഹബീബ് കോയ തങ്ങൾ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, കെ.എസ്. ഉണ്ണി കോയ തങ്ങൾ, താഴപ്ര മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ, സ്വലാഹുദ്ദീൻ ബുഖാരി, മുസ്തഫ മാസ്റ്റർ കോഡൂർ, ഇ.വി. അബ്ദുറഹ്മാൻ, അലവി സഖാഫി കൊളത്തൂർ എന്നിവർ സംസാരിച്ചു.

ആദർശ രംഗത്തെ സംഭാവനകൾക്ക് അൽ അർശദി കോളജ് ഓഫ് ഇസ്ലാമിക് തിയോളജി ഏർപ്പെടുത്തിയ പ്രഥമ ഇമാം അശ്അരി അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു.

Tags:    
News Summary - Hijab: Kanthapuram urges Karnataka to resolve the issue through dialogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.