കൊളത്തൂർ: പത്രങ്ങളിലെ ലോകകപ്പ് ഫുട്ബാൾ വാർത്തകൾ വെട്ടിയൊട്ടിച്ച് വേറിട്ടൊരു സാന്താക്ലോസ് തയാർ. പാങ്ങ് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളാണ് നൂറുകണക്കിന് പത്രവാർത്തകൾ ഉപയോഗിച്ച് അസ്സൽ സാന്താക്ലോസിന് രൂപം നൽകിയത്. വിവിധ രാജ്യങ്ങളുടെ കളിക്കാർ അണിനിരന്ന 'സാന്താ' സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. നാളെ ഇന്ത്യയും ലോകകപ്പ് കളിക്കും എന്ന പ്രതീക്ഷയുടെ പ്രതീകമായി ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും നിർമാണത്തിന് ഉപയോഗിച്ചു. കലാധ്യാപക വി. അർഷിദ, കായികാധ്യാപകൻ പി. ഷാരൂൺ എന്നിവർ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.