കൊളത്തൂർ: കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവുമായി പകലന്തിയോളം ഓടിനടക്കുന്ന ഒരു വനിത പഞ്ചായത്തംഗമുണ്ട് മൂർക്കനാട്ട്. ഏഴാം വാർഡ് മുസ്ലിം ലീഗ് അംഗം നഫ്ല ടീച്ചറാണ് മാതൃക പ്രവർത്തനവുമായി സജീവമായത്. ദിവസും രാവിലെ ഇരുചക്ര വാഹനവുമായി ടീച്ചർ ഇറങ്ങും.
പിന്നെ മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഡിസ്പെൻസറി തുടങ്ങിയ സ്ഥലങ്ങളിലെത്തി കോവിഡ് രോഗികൾക്കുള്ള മരുന്ന് വാങ്ങും. രോഗിയുടെ വീട്ടിലെത്തി മരുന്ന് കൈമാറും. ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് സ്വന്തം പണമെടുത്ത് ഭക്ഷണവും എത്തിച്ചുകൊടുക്കും. കോവിഡ് മുക്തരെയും നിരന്തരം വീടുകളിലെത്തി അന്വേഷിക്കും.
പഞ്ചായത്തംഗത്തിനുള്ള 7000 രൂപ ഓണറേറിയം പൂർണമായും രോഗികൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. രണ്ട് മാസമായി ഈ പതിവ് തെറ്റിയിട്ടില്ല. ആർ.ആർ.ടി വളൻറിയർമാരായ അൻവർ, സുഹൈൽ, അനീസ്, മുജീബ്, ലത്തീഫ് എന്നിവർ എപ്പോഴും സഹായത്തിന് കൂടെയുണ്ടെന്ന് ടീച്ചർ പറയുന്നു. ഭർത്താവ് ഷാനവാസ് വിദേശത്താണ്. മക്കൾ: ഷയാൻ, ഷൻസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.