കൊളത്തൂർ: പെൺകുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് കളരി, കരാട്ടേ തുടങ്ങിയ ആയോധന കലകൾ ഉൾപ്പെടുത്തി പ്രത്യേക കായിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ എൻ.സി.സി സീനിയർ ഡിവിഷൻ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നൽകുമെന്നും കഴിയുന്നത്ര സ്ഥലങ്ങളിൽ സ്പോർട്സ് സ്റ്റേഡിയങ്ങൾ പണിയുമെന്നും മന്ത്രി പറഞ്ഞു.
മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രശ്മി ശശികുമാർ അധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫിസർ ഹവിൽദാർ നിമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുനീർ, ജില്ല പഞ്ചായത്ത് അംഗം ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷറഫുദ്ദീൻ, ദീപ അഞ്ജനംകാട്ടിൽ, സീമ, ശ്രീകല മദനൻ, സജു കൊളത്തൂർ, ജമീല, സ്കൂൾ മാനേജർ ശോഭന വേണുഗോപാൽ, മങ്കട ബി.പി.ഒ ബിജു, പി.ടി.എ പ്രസിഡൻറ് ടി.കെ. വിജയകൃഷ്ണൻ, പ്രിൻസിപ്പൽ സി.വി. മുരളി, പ്രധാനാധ്യാപിക ടി. ഉഷ മണി, കെ.പി. ബിനൂപ് കുമാർ, പി.എം. ഉണ്ണികൃഷ്ണൻ, കൊളത്തൂർ മണികണ്ഠൻ, സൈനാസ് നാണി, ഷഫീഖ് കൊളത്തൂർ, പി. പ്രജീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.