കൊളത്തൂർ: പുഴയിൽനിന്ന് വെള്ളം വയലിലേക്ക് കയറി കുറുവ കരിഞ്ചാപ്പാടി, പുഴക്കാട്ടിരി നാലാം പാടം, മക്കരപറമ്പ പുണർപ്പ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. നാല് തവണ വിത്ത് പാകിയത് വെള്ളം കയറി നശിച്ചതിെൻറ വേവലാതിയിലാണ് കർഷകർ. മൺതിട്ടകൾ കാരണം ഒഴുക്ക് തടസ്സപ്പെട്ട പുഴയിൽ നിന്ന് വെള്ളം കയറുന്നതാണ് ദുരിതമായത്.
പലയിടങ്ങളിലും കൈയേറ്റം കാരണം പുഴ ചെറുതായതും വെള്ളം കയറുന്നതിന് ഇടയാക്കുന്നു. മൂന്ന് പഞ്ചായത്തുകൾ അതിരിടുന്ന 350 ഏക്കർ പാടത്താണ് കൃഷി നശിച്ചത്. ജലത്തിെൻറ കുത്തൊഴുക്കിൽ വരമ്പുകൾ നശിച്ചു പോയിട്ടുണ്ട്.
കേരളത്തിലെ മികച്ച പച്ചക്കറി ക്ലസ്റ്റർ ഉൾപ്പെടുന്നതാണ് ഈ പാടശേഖരം. മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ കർഷകൻവരെ പെടുന്ന കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകൾ മാറ്റി കൃഷി സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.