കൊളത്തൂർ: പടപ്പറമ്പ് പലകപ്പറമ്പിലെ നിർമാണം നടക്കുന്ന വീട്ടിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ മൂന്നു പേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം മൂച്ചിക്കൽ നെല്ലിശ്ശേരി അബ്ദുൽ ലത്തീഫ് (30), ചെരക്കാപറമ്പ് വലിയവീട്ടിൽ പടി കണ്ടമംഗലത്ത് മോഹൻകുമാർ (24), മക്കരപ്പറമ്പ് കാച്ചനിക്കാട് ചെറുശ്ശോല ജലാലുദ്ദീൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 15നാണ് സംഭവം.
പെരിന്തൽമണ്ണയിലെ അഭിഭാഷകെൻറ പണിനടക്കുന്ന വീട്ടിൽ അദ്ദേഹത്തിെൻറ സുഹൃത്തുക്കളാണെന്ന വ്യാജേന കാറിലെത്തിയാണ് മോഷണം നടത്തിയത്. തൊഴിലാളികളുടെ വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും മൊബൈൽ ഫോണുകളുമാണ് കളവുപോയത്. പരാതിയെ തുടർന്ന് കൊളത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പരിശോധിച്ച് ഇവിടെ വന്ന കാറിെൻറ വിവരങ്ങൾ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പ്രതികളെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ മണ്ണാർക്കാട്, മങ്കട പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ പറഞ്ഞു.
എസ്.ഐ മോഹൻദാസ്, എസ്.സി.പി.ഒ ഷറഫുദ്ദീൻ, സി.പി.ഒമാരായ ഷംസു, സത്താർ, മനോജ്, പ്രിയജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.