കൊളത്തൂർ: പൊലീസ് സ്റ്റേഷൻ പരിസരത്ത് റോഡരികിൽ വീടുകൾക്ക് ദുരിതമായി കൂട്ടിയിട്ട തൊണ്ടിവാഹനങ്ങൾ നീക്കിത്തുടങ്ങി. ഇക്കാര്യം നേരത്തെ 'മാധ്യമം' വാർത്ത നൽകിയിരുന്നു.
അനധികൃതമായി മണലും മണ്ണും കടത്തുന്നതിനിടെ കൊളത്തൂർ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് വളാഞ്ചേരി റോഡിലും പെരിന്തൽമണ്ണ റോഡിലുമായി കൂട്ടിയിട്ടിരുന്നത്.
കുറുപ്പന്തലിലെ പഴയ പൊലീസ് സ്റ്റേഷൻ വളപ്പിലും വാഹനങ്ങൾ കൂട്ടിയിട്ട നിലയിലാണ്. ഇതിൽ ഉൾപ്പെട്ട 57 വാഹനങ്ങൾ കഴിഞ്ഞ ദിവസം ലേലംചെയ്തിരുന്നു.
വാഹനങ്ങൾ വ്യാഴാഴ്ച വൈകീട്ട് കൊണ്ടുപോയി. 150 വാഹനങ്ങൾ കൂടി ഉടൻ ലേലംചെയ്ത് നീക്കുമെന്ന് കൊളത്തൂർ എസ്.എച്ച്.ഒ പി.എം. ഷമീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.