കൊളത്തൂർ: അഗ്നിബാധയുണ്ടായ പാലൂർ കോട്ട വ്യവസായ എസ്റ്റേറ്റിലെ ടയർ സംസ്കരണ കേന്ദ്രത്തിന് പ്രവർത്തനാനുമതി നിഷേധിക്കണമെന്ന് നാട്ടുകാർ. പുഴക്കാട്ടിരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ശനിയാഴ്ച രാത്രി 7.30നാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലും പുറത്തും കൂട്ടിയിട്ട പഴയ ടയറുകളില്‍ ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ 12 മണിക്കൂറിലധികമെടുത്തു.
ഞായറാഴ്ച പുലർച്ച തീയണച്ചെങ്കിലും ടയറുകൾ കത്തിയ രൂക്ഷഗന്ധം രണ്ട് ദിവസം തുടർന്നു. വിഷപ്പുക ശ്വസിച്ച് നിരവധി പേർക്ക് ശ്വാസംമുട്ടലും തലകറക്കവും ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. സമീപത്തുള്ള വട്ടക്കുടി ഫെനില്‍, പഴമ്പള്ളി സീന എന്നിവര്‍ക്ക് മാറിത്താമസിക്കേണ്ടിയും വന്നു.
മങ്കട ബ്ലോക്കിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റില്‍ അടുത്തടുത്തായി വേറെയും സ്ഥാപനങ്ങളുമുണ്ട്. അഗ്നിബാധയുണ്ടായതോടെ ഇവിടെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് എസ്റ്റേറ്റിലേക്കെത്താന് ഏറെ പണിപ്പെടേണ്ടി വന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേഖല പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രസ്തുത കമ്പനിക്ക് മേലില്‍ പ്രവര്‍ത്തനാനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ജയിംസ് മുളവന, സ്കറിയ ഇയ്യാലില്‍, ജോബി ചെന്നിക്കര, സ്മിത കൂത്രപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.