കൊണ്ടോട്ടി: വിനോദസഞ്ചാര വകുപ്പിെൻറ ജില്ലയിലെ പരിപാടികളില്‍ കൊണ്ടോട്ടിയെ കൂടി പരിഗണിക്കാമെന്നും പരിപാടികള്‍ സംഘടിപ്പിക്കാൻ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ വൈദ്യര് അക്കാദമി അങ്കണം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യര് അക്കാദമിയിലെ ഇന്‍ഡോര്‍ ഓഡിറ്റോറിയം, ഓപണ്‍ സ്റ്റേജ് എന്നിവയുടെ നവീകരണവും െഗസ്റ്റ് റൂം സൗകര്യപ്പെടുത്താനുമുള്ള സഹായവും, വിനോദസഞ്ചാര വകുപ്പിെൻറ പരിപാടികളില്‍ കൊണ്ടോട്ടിയെ കൂടി പരിഗണിക്കണമെന്നും മലബാര്‍ ലിറ്റററി സര്‍ക്യൂട്ടില്‍ കൊണ്ടോട്ടിയെയും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി നിവേദനം നല്കി. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, പുലിക്കോട്ടില്‍ ഹൈദരാലി, കെ.എ. ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.