കൊണ്ടോട്ടി: വീട്ടുമുറ്റത്തെ ഭൂഗര്‍ഭ അറയില്‍ വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊണ്ടോട്ടി നീറാട് നായരങ്ങാടി സ്വദേശി താന്നിക്കാട് രാജേഷ് (45) ആണ് അറസ്റ്റിലായത്. ഇയാള്‍ രഹസ്യമായി നിര്‍മിച്ച ഭൂഗര്‍ഭ അറയില്‍നിന്ന് 130 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്.
വീട്ടുമുറ്റത്ത് വിരിച്ച ടൈലുകള്‍ക്കടിയില്‍ രഹസ്യ അറകള്‍ തീര്‍ത്ത് അനധികൃതമായി മദ്യം സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗാന്ധി ജയന്തിയുടെ ഭാഗമായി വില്പന ശാലകള്‍ക്ക് രണ്ട് ദിവസമായി അവധിയായതിനാല്‍ വന്‍തോതില്‍ മദ്യം സംഭരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊണ്ടോട്ടി എക്സൈസ് റെയ്ഞ്ച് ഓഫിസില്‍ നിന്നുള്ള സംഘം പരിശോധനക്കെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഗ്രേഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. അബ്ദുല്‍ നാസര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ പ്രജോഷ് കുമാര്‍, ജ്യോതിഷ് ചന്ദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, രജിലാല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കെ. ദേവി, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.