കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസ് അന്വേഷണം പുരോഗമിക്കുന്തോറും അേന്വഷണ സംഘമെത്തുന്നത് കുപ്രസിദ്ധക്വട്ടേഷൻ സംഘങ്ങളിലേക്ക്. ജൂൺ 21ന് രാമനാട്ടുകരയിൽ അഞ്ച് യുവാക്കളുടെ അപകടമരണത്തെ തുടർന്നു വെളിച്ചെത്തുവന്ന കരിപ്പൂർ സ്വർണക്കവർച്ച കേസിൽ ഇതുവരെ 38 പ്രതികളാണ് അറസ്റ്റിലായത്. രണ്ട് ഡസനോളം ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിച്ചതായാണ് പൊലീസ് പറയുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളിൽ നിരവധി ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് നേരത്തേതന്നെ വിവരം ലഭിച്ചതാണ്. വിമാനത്താവളം വഴി കടത്തുന്ന സ്വർണം എത്തേണ്ടിടത്ത് എത്തിക്കാനും കാരിയർമാർക്ക് സുരക്ഷയൊരുക്കാനും കടത്ത് സ്വർണം തട്ടിയെടുക്കുന്നതിനുമായി ലക്ഷങ്ങൾ വില പറഞ്ഞാണ് ഈ സംഘങ്ങൾ ക്വട്ടേഷൻ തരപ്പെടുത്തുന്നത്. കർണാടകയിൽനിന്ന് അറസ്റ്റ് ചെയ്ത കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രധാന ക്വട്ടേഷൻ തലവനാണ്. കരിപ്പൂർ സ്വർണക്കവർച്ച സംഭവം നടന്ന ദിവസംതന്നെ ആപ്പുവിെൻറ പ ങ്ക് വ്യക്തമായിരുന്നു. ഇൗ സംഘം കരിപ്പൂരിൽ എത്തിയത് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലായിരുന്നു.
തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ടായിരുന്നു. അർജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനുനേരെ സോഡ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ആപ്പുവിെൻറ സംഘമായിരുന്നു. ഒരേസമയം സ്വർണക്കടത്തുകാരനായും സ്വർണക്കവർച്ചക്കാരനായും ഹവാല പണം ഇടപാടുകാരനായും ഇത്തരക്കാർക്ക് സുരക്ഷയൊരുക്കുന്നവനായും ആപ്പു പ്രവർത്തിക്കും. ഇയാളടക്കമുള്ളവർക്കെതിരെ കാപ്പ അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. തട്ടിക്കൊണ്ടുപോകുന്നവരെ ദിവസങ്ങളോളം പാർപ്പിച്ചു ക്രൂരമായി മർദിക്കുന്നതിനുള്ള സങ്കേതങ്ങൾ കൊടുവള്ളി, ബംഗളൂരു, വയനാട് എന്നിവിടങ്ങളിൽ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ സഹായിച്ചവരെ പൊലീസ് നിരീക്ഷിച്ചുവരുകയാണ്. ആപ്പുവിനെ അേന്വഷിച്ച് വീട്ടിൽ ചെന്ന കാരണത്താൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഒളിവിലായിരിക്കുമ്പോൾ പ്രതികൾ ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ചും ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചും പൊലീസിനെ വെല്ലുവിളിച്ച് കഴിയുകയായിരുന്നു. ജില്ല പൊലീസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അേന്വഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.