തിരൂരങ്ങാടി: കൊളപ്പുറം-കൊണ്ടോട്ടി സംസ്ഥാനപാത റീ ടാറിങ് പാതിവഴിയിൽ നിർത്തിയത് അപകടത്തിനിടയാക്കുന്നു. റോഡിലെ ടാറിങ് ഒരു ഭാഗത്ത് മാത്രം ചെയ്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ടാറിങ് ചെയ്ത് ഏറ്റകുറച്ചിൽ കാരണം ഇരുചക്ര വാഹങ്ങളും ഓട്ടോറിക്ഷകളും നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നു. മൂന്ന് ഇഞ്ച് വരെ ഉയരം കൂടിയത് കൊണ്ട് വാഹനങ്ങൾ സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടുകയാണ്. ഈ ഏറ്റക്കുറച്ചിൽ കാരണം ദിശ തെറ്റി വന്ന വാഹനം കാരണം ഒരു കാർ കഴിഞ്ഞ ദിവസം റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചിരുന്നു.
റോഡ് മുറിച്ചുനടക്കുന്ന കാൽനടക്കാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടെ രണ്ടാഴ്ചയോളമായി റോഡ് പണി നിർത്തിവെച്ചിരിക്കുകയാണ്. ഒരു ഭാഗം ഉയർത്തിയ റോഡിന്റെ മറുഭാഗവും സമനിരപ്പാക്കി പൂർണമായും ഗതാഗതയോഗ്യമാക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.