മെഡിക്കൽ കോളജ് വളപ്പിലെ ചന്ദന മോഷണം; കേസെടുക്കാതെ പൊലീസും വനം വകുപ്പും

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​തെ പൊ​ലീ​സും വ​നം​വ​കു​പ്പും. മോ​ഷ​ണം ന​ട​ന്ന് ഒ​രു​മാ​സ​ത്തോ​ട് അ​ടു​ത്തി​ട്ടും ആ​ര് കേ​സെ​ടു​ക്ക​ണ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഇ​രു​വ​കു​പ്പു​ക​ളും. ക​ഴി​ഞ്ഞ മാ​സം 20ന് ​രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള സ്വീ​വേ​ജ് ട്രീ​റ്റ്മെൻറ് പ്ലാ​ൻ​റി​ന് സ​മീ​പ​ത്തു​ള്ള മ​രം മോ​ഷ​ണം പോ​യ​ത്.

15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​ന്ദ​ന​മ​ര​മാ​ണ് മു​റി​ച്ചു​ക​ട​ത്തി​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. അ​നി​ൽ രാ​ജ് പൊ​ലീ​സി​ലും വ​നം വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ​യും വി​വ​രം അ​റി​യി​ച്ചു.

പ​രാ​തി ല​ഭി​ച്ചെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ട​ത് ച​ന്ദ​നം ആ​യ​തി​നാ​ൽ കേ​സെ​ടു​ക്കേ​ണ്ട​ത് വ​നം വ​കു​പ്പാ​ണെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പൊ​ലീ​സി​ന് മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്നു.

പൊ​ലീ​സ് കേ​സെ​ടു​ത്ത ശേ​ഷം ന​ഷ്ട​പ്പെ​ട്ട​ത് ച​ന്ദ​നം ആ​ണെ​ന്ന റി​പ്പോ​ർ​ട്ടോ​ടെ കേ​സ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ് വേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണ് വ​നം​വ​കു​പ്പ് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ. പ​ര​സ്പ​രം പ​ഴി​ചാ​രി ഇ​രു​വ​കു​പ്പു​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്താ​തെ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ​നി​ന്ന് ച​ന്ദ​നം മ​രം മു​റി​ച്ച് ക​ട​ത്തി​യി​ട്ട് ഒ​രു കേ​സ് പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ലാ​ൻ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​രം മു​റി​ച്ചു​ക​ട​ത്തി​യ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. ഇ​വ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ധി ദി​വ​സം ആ​യ​തി​നാ​ൽ ഇ​ത് മു​ത​ലെ​ടു​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ പ​ക​ൽ സ​മ​യ​ത്ത് മ​രം ക​ണ്ടു​വെ​ച്ച് രാ​ത്രി​യി​ലെ​ത്തി മു​റി​ച്ച് ക​ട​ത്തി​യ​താ​വാ​മെ​ന്ന് ക​രു​തു​ന്നു. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് മ​രം മു​റി​ച്ച​ത്. മ​ര​ത്തി​ന്റെ താ​ഴ്ഭാ​ഗ​ത്ത് നി​ന്ന് മ​ണ്ണ് നീ​ക്കി കു​ഴി​യെ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു. മ​ര​ത്തി​ന്റെ ചി​ല്ല​ക​ൾ ഇ​വി​ടെ ത​ന്നെ ഉ​പേ​ക്ഷി​ച്ചു​പോ​യി​രു​ന്നു.

Tags:    
News Summary - Sandalwood theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.