പു​തി​യി​രു​ത്തി സ്വാ​മി​പ്പ​ടി-ആ​ലും​താ​ഴം റോ​ഡിലെ വെള്ളക്കെട്ട്

പുതിയിരുത്തി സ്വാമിപ്പടി-ആലുംതാഴം റോഡ്; വെള്ളക്കെട്ടിൽ

പെ​രു​മ്പ​ട​പ്പ്: പെ​രു​മ്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ർ​ഡ് പു​തി​യി​രു​ത്തി സ്വാ​മി​പ്പ​ടി-​ആ​ലും​താ​ഴം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​ന്നു. റോ​ഡി​ൽ മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. ചെ​റി​യ മ​ഴ പെ​യ്യു​മ്പോ​ൾ ത​ന്നെ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​മെ​ന്ന​തി​നാ​ൽ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പോ​ലും ഇ​തു​വ​ഴി വ​രു​ന്നി​ല്ല. കു​ട്ടി​ക​ളെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​ണ്. പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണ്. മ​ഴ പെ​യ്താ​ൽ പ്ര​ദേ​ശ​ത്തു​കൂ​ടി വ​ഴി​ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക്യ​ത്യ​മാ​യ ഡ്രൈ​നേ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തും റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും കാ​ര​ണ​മാ​ണ് ഈ ​ദു​രി​ത​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​തി​ന് 300 മീ​റ്റ​ർ അ​ടു​ത്താ​യി നി​ർ​മി​ച്ച ഡ്രൈ​നേ​ജി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്കി​യാ​ൽ ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യും. അ​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.



Tags:    
News Summary - Puthiruthi Swamipady-Alumthazam Road; In the waterlogging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.