വാർഡ് വിഭജനം; പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ

പൊ​ന്നാ​നി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ പു​തു​താ​യി ര​ണ്ട് വാ​ർ​ഡു​ക​ൾ കൂ​ടി രൂ​പം കൊ​ണ്ടു. പൊ​ന്നാ​നി ക​ർ​മ റോ​ഡി​ന് സ​മീ​പ​ത്തെ എ​ട്ട്, ഒ​മ്പ​ത്, 10 വാ​ർ​ഡു​ക​ൾ വി​ഭ​ജി​ച്ച് പു​ഴ​യോ​ര പാ​ത വാ​ർ​ഡും ക​ട​വ​നാ​ട് മേ​ഖ​ല​യി​ലെ വാ​ർ​ഡു​ക​ൾ വി​ഭ​ജി​ച്ച് ക​നോ​ലി ക​നാ​ൽ വാ​ർ​ഡു​മാ​ണ് പു​തു​താ​യി വ​രി​ക. ബി​യ്യം, മ​ര​ക്ക​ട​വ് ഭാ​ഗ​ത്തെ വാ​ർ​ഡു​ക​ളു​ടെ പ​കു​തി ഭാ​ഗം സ​മീ​പ വാ​ർ​ഡു​ക​ളി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്കും. ന​ഗ​ര​സ​ഭ​യി​ലെ 80 ശ​ത​മാ​നം വാ​ർ​ഡു​ക​ളു​ടെ​യും അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​വും ന​ട​ക്കും. വാ​ർ​ഡ് ഒ​ന്ന് മു​ത​ൽ 51 വാ​ർ​ഡു​ക​ളി​ലും പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ന്നി​ട്ടു​ണ്ട്.

വീ​ടു​ക​ളു​ടെ എ​ണ്ണം, ജ​ന​സം​ഖ്യ, ഭൂ​പ്ര​കൃ​തി എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് വി​ഭ​ജ​നം ന​ട​ത്തി​യ​ത്. 372 വീ​ടു​ക​ൾ ശ​രാ​ശ​രി ഒ​രു വാ​ർ​ഡി​ൽ വ​രു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്. വീ​ടു​ക​ളു​ടെ എ​ണ്ണം 335 ൽ ​കു​റ​യാ​തെ​യും 408 ൽ ​കൂ​ടാ​തെ​യു​മാ​ണ് വി​ഭ​ജ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

പു​തി​യ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളും അ​തി​ർ​ത്തി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 2001ൽ ​പൊ​ന്നാ​നി​യി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷ​മാ​യി​രു​ന്നു ജ​ന​സം​ഖ്യ. നി​ല​വി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

51 വാ​ർ​ഡു​ക​ളു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 53 ആ​യി ഉ​യ​ർ​ന്ന​പ്പോ​ൾ സം​സ്ഥാ​ന​ത്തെ ത​ന്നെ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ ഒ​ന്നാ​യി പൊ​ന്നാ​നി മാ​റി. ഡി​സം​ബ​ർ മൂ​ന്ന് വ​രെ വാ​ർ​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കും.

Tags:    
News Summary - Division of Wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.