പൊന്നാനി: പൊന്നാനി നഗരസഭയിലെ 44, 46 വാർഡുകളിൽ ഉൾപ്പെടുന്ന ഹിളർപള്ളി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. എം.ഇ.എസ് കോളേജ് ഗ്രൗണ്ട് മുതൽ ഹിളർപള്ളി വരെ ഭാഗത്ത് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സാഹസികമായാണ് ഇതുവഴി കടന്നുപോകുന്നത്.
ഹൈസ്കൂളിലേക്കും മദറസയിലേക്കും പള്ളിയിലേക്കുമുള്ള റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ പെയ്തതോടെ യാത്ര ഏറെ ദുരിതമായി മാറിയിരിക്കുകയാണ്. പൊന്നാനി നഗരസഭ ചെയർമാൻ പ്രതിനിധീകരിക്കുന്ന വാർഡിലാണ് റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.
അതേസമയം റോഡ് പുനർനിർമാണത്തിന് ഹാർബർ വകുപ്പിന്റെ തീരദേശ വികസന പദ്ധതി പ്രകാരം തുക ലഭ്യമായിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമായതായും മാസങ്ങൾക്കകം നിർമാണം ആരംഭിക്കുമെന്നും നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.