അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി

പൊ​ന്നാ​നി: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പൊ​ന്നാ​നി ഫി​ഷ​റീ​സ് വ​കു​പ്പ് പി​ടി​കൂ​ടി. ക​ട​ൽ പെ​ട്രോ​ളി​ങ്ങി​നി​ടെ പൊ​ന്നാ​നി സ്വ​ദേ​ശി​യു​ടെ മൈ​മൂ​ൺ, ഹോ​ളി ഫാ​മി​ലി എ​ന്നീ ബോ​ട്ടു​ക​ൾ ദൂ​ര​പ​രി​ധി ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യി രാ​ത്രി​കാ​ല മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് പി​ടി​കൂ​ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. കെ.​എം.​ആ​ർ.​എ​ഫ് സെ​ക്ഷ​ൻ പ്ര​കാ​രം രാ​ത്രി​കാ​ല മ​ത്സ്യ​ബ​ന്ധ​ന​വും ദൂ​ര​പ​രി​ധി ലം​ഘി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​വും കു​റ്റ​ക​ര​മാ​ണ്. ഇ​തു​മൂ​ലം മ​ത്സ്യ സ​മ്പ​ത്തി​ന്റെ ല​ഭ്യ​ത കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല പെ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​മെ​ന്നും അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന യാ​ന​ത്തി​നെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ന്നാ​നി എ.​ഡി.​എ​ഫ് ടി.​ആ​ർ. രാ​ജേ​ഷ് അ​റി​യി​ച്ചു. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ടി.​ആ​ർ. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​റൈ​ൻ ഇ​ൻ​ഫോ​സ്മെ​ന്റ് പൊ​ലീ​സ് ശ​ര​ൺ കു​മാ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Illegal fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.