പൊന്നാനി ഹാർബർ
പൊന്നാനി: മത്സ്യബന്ധന യാനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന പൊന്നാനി അഴിമുഖത്തെ മണൽ തിട്ടകൾ നീക്കം ചെയ്യാൻ പദ്ധതിയായി. ഫിഷിങ് ഹാർബർ വികസനത്തിന് അനുവദിച്ച 25.07 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. ആഴംകൂട്ടാൻ 6.37 കോടി രൂപയാണ് അനുവദിച്ചത്. അഴിമുഖത്തെ ബോട്ട് ചാനൽ മുതൽ ഹാർബർ വരെ മണൽ നീക്കം ചെയ്യും.
വാർഫിന് സമീപം മൂന്നുമീറ്റർ ആഴം വർധിപ്പിക്കും. വള്ളങ്ങൾ കെട്ടിയാടാനായി പുതിയ വാർഫും നിർമിക്കും. മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന വള്ളങ്ങളിലെ മത്സ്യം കരക്കെത്തിക്കാനോ നങ്കൂരമിടാനോ ഒരു സൗകര്യവുമില്ലെന്നാണ് തൊഴിലാളികളുടെ പരാതി. കൂടാതെ ലേലഹാളിന് മുന്നിൽ വള്ളങ്ങളിടാനുള്ള സ്ഥലം ബോട്ടുകാർ കൈയടക്കുന്നെന്ന പരാതിയുണ്ട്. ഇതുമൂലം ബോട്ടുകാരും വള്ളക്കാരും തമ്മിൽ തർക്കവും പതിവാണ്. പലപ്പോഴും പുഴയിൽ തന്നെ വള്ളങ്ങൾ നങ്കൂരമിടേണ്ട സ്ഥിതിയാണ്.
ഇതുമൂലം വള്ളങ്ങളിൽനിന്ന് സാധനങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടുന്നുണ്ട്. കൂടാതെ പുഴയിൽതന്നെ നങ്കൂരമിടുന്നതിനാൽ ശക്തമായ കാറ്റിൽ വള്ളങ്ങൾ കടലിലേക്ക് ഒഴുകി പോകാറുമുണ്ട്. വള്ളങ്ങൾ കെട്ടിയിടാനും മത്സ്യം ഇറക്കാനുമായി പുഴയിൽ ഒഴുക്കുകുറഞ്ഞ സ്ഥലത്ത് വാർഫ് നിർമിക്കണമെന്ന ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.