നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ കെ​ട്ടി​ടം

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് സെ​ന്റ​ർ; ഒ​ന്നാം​നി​ല നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ത​ണ​ലാ​യ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4.40 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്റെ പി​റ​ക് വ​ശ​ത്താ​യാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും കൂ​ടി​യ കെ​ട്ടി​ടം ഉ​യ​രു​ന്ന​ത്. കൂ​ടു​ത​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തും ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചാ​ണ് കെ​ട്ടി​ടം ഉ​യ​രു​ക. ടി.​ബി ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ഡ​യാ​ലി​സി​സ് സെൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ 27 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ഷി​ഫ്റ്റി​ലാ​യി 100ല​ധി​കം രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.

സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ച്ഛ​മാ​യ സ​ർ​ക്കാ​ർ ഫ​ണ്ട് മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സു​മ​ന​സ്സു​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യം മൂ​ല​മാ​ണ് സെ​ന്റ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പ്ര​വാ​സി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യ​വും മ​രു​ന്നു​ക​ളും യ​ന്ത്ര​വു​മു​ൾ​പ്പെ​ടെ സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യും ഡ​യാ​ലി​സി​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് സെ​ന്റ​റി​നെ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ഡ​യാ​ലി​സി​സി​നാ​യി ഇ​പ്പോ​ഴും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് കാ​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ നി​ര​വ​ധി പേ​ർ​ക്ക് ഡ​യാ​ലി​സി​സി​നു​ള്ള സൗ​ക​ര്യ​മൊ​രു​ങ്ങും.

Tags:    
News Summary - Ponnani Municipality Dialysis Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.