പൂക്കോട്ടുംപാടം: ദേശീയ കായികതാരമായ വിദ്യാർഥിക്ക് അക്രമി സംഘത്തിന്റെ ക്രൂരമർദനമേറ്റതായി പരാതി. കരുളായി വരക്കുളത്തെ പാലക്കാമറ്റം മുഹമ്മദ് ഷാനിനാണ് (14) മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനത്തിൽ കൈകാലുകളുടെ എല്ലുകൾ പൊട്ടിയത്. മുഹമ്മദ് ഷാനും കൂട്ടുകാരനും ടർഫിൽ ഫുട്ബാൾ പരിശീലനത്തിന് പോകുംവഴി ശനിയാഴ്ച രാത്രി 10 ഓടെയാണ് സംഭവം.
മുഹമ്മദ് ഷാനിന്റെ വീടിന്റെ 100 മീറ്റർ സമീപത്താണ് മൂവർ സംഘം ആക്രമണം നടത്തിയത്. ഷാനും കൂട്ടുകാരനും സഞ്ചരിച്ച ബൈക്കിൽ ദിശ മാറിയെത്തിയ അക്രമി സംഘത്തിന്റെ ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഷാൻ തെറിച്ചുവീണു. ഇത് ചോദ്യം ചെയ്തതോടെ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നെന്ന് ഷാൻ പറഞ്ഞു.
തുടർന്ന് കൂട്ടുകാരെ വിവരമറിച്ച് ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇടതുകാലിന്റെയും വലത് കൈയിന്റെയും എല്ലുകൾ പൊട്ടി. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്.
-ഒമ്പതാം ക്ലാസ് വിദ്യാർഥി ഷാൻ അഖിലേന്ത്യ സ്കൂൾ മീറ്റിൽ ഓട്ട മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കായിക താരമാണ്. കായികസ്കൂൾ പ്രവേശനത്തിനായി ക്യാമ്പിൽ പരിശീലനം നടത്തവേയാണ് മർദനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.