താനാളൂർ പട്ടരുപറമ്പ് ലൈവ് ഫിഷ് മാർക്കറ്റ് മന്ത്രി
വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത ശേഷം സന്ദർശിക്കുന്നു
താനൂർ: ഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി നിർമിച്ച തത്സമയ മത്സ്യവിപണി പട്ടരുപറമ്പിൽ പ്രവർത്തനം തുടങ്ങി.
മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിഷരഹിതവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മത്സ്യം മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘അരോഹ’ ലൈവ് ഫിഷ് മാർക്കറ്റ് തുടങ്ങിയത്.
പദ്ധതിയുടെ ഗുണഭോക്താവായ എം. നിസാമുദ്ദീന്റെ സാന്നിധ്യത്തിൽ ആദ്യ വിൽപന പി. മുഹമ്മദിന് നൽകി മന്ത്രി നിർവഹിച്ചു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, ഫിഷറീസ് ജില്ല ഓഫിസർ സി. ആഷിക് ബാബു, വാർഡംഗങ്ങളായ ഷബീർ കുഴിക്കാട്ടിൽ, ഷബ്ന ആഷിക്ക്, ഫിഷറീസ് അസി.ഡയറക്ടർ കെ.പി. ഗ്രേസി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ മുഹമ്മദ് സജീർ, കോഡിനേറ്റർ റെനീസ, പ്രമോട്ടർമാരായ ഒ.പി. സുരഭില, രേഷ്മ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.