തിരൂർ: സെൻട്രൽ ജങ്ഷനിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി നിർമാണത്തിലിരിക്കുന്ന അഴുക്കുചാൽ തകർന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് പൊതുമരാത്ത് വകുപ്പ് അഴുക്കുചാലുകള്‍ നവീകരിക്കുന്നത്. നിർമാണം പൂർത്തീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും കുടിവെള്ള പൈപ്പുകൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുറന്നതോടെയാണ് വെള്ളം ഒഴുകി സിമൻറ് ഒലിച്ചുപോയത്. ഉടൻ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. പൈപ്പ് പൊട്ടി വെള്ളം സമീപത്തെ കടകളിലേക്കും ട്രാൻസ്ഫോർമറിലേക്കും തെറിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണ് ഉദ്യോഗസ്ഥർ കുടിവെള്ള വിതരണം നിർത്തിയത്. കുടിവെള്ള ക്ഷാമം കാരണം ഏറെ പ്രയാസപ്പെടുന്ന കാക്കടവ്, കാഞ്ഞിരക്കുണ്ട്, കാനാത്ത്, ബസ് സ്റ്റാൻഡിന്റെ പിന്‍വശം എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്ന പ്രധാന പെപ്പ് ലൈനാണ് പൊട്ടിയത്. കുടിവെള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പ്രശ്നത്തിന് ശ്വാശത പരിഹാരം കണ്ട് വിതരണം പുനഃസ്ഥാപിക്കണമെന്നാണ് പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.