കനത്ത മഴയിൽ തുവ്വൂർ അക്കരപ്പുറത്ത് വീട് തകർന്നു ; കുടുംബം അദ്​ഭുതകരമായി രക്ഷപ്പെട്ടു

തുവ്വൂർ: കനത്ത മഴയിൽ അക്കരപ്പുറത്ത് വീട് തകർന്നു. കുടുംബം അദ്​ഭുതകരമായി രക്ഷപ്പെട്ടു. എടപ്പറ്റ കുരിക്കൾ യൂസഫി​െൻറ വീടാണ് ശനിയാഴ്ച്ച വെളുപ്പിന് രണ്ടിന് പൂർണമായും തകർന്ന് വീണത്. വീട്ടിലുണ്ടായിരുന്ന എട്ടു മാസം പ്രായമായ കുഞ്ഞുൾ​െപ്പടെ എട്ടുപേർ അദ്​ഭുതകരമായാണ് രക്ഷപ്പെട്ടത്.

രണ്ടു മണിയോടെ യൂസഫി​െൻറ എട്ടു മാസം പ്രായമായ പേരമകൾ റജ ഫാത്തിമ നിർത്താതെ കരയാൻ തുടങ്ങി. കുട്ടിയെ ഉറക്കാൻ മാതാവ് ശ്രമിക്കുന്നതിനിടെ വലിയ ശബ്​ദം കേട്ടു. വൈകാതെതന്നെ മുറിയുടെ ഒരു ഭാഗത്തെ ചുമർ തകർന്നു വീണു. ഉടൻ മറ്റുള്ളവരെയെല്ലാം വിളിച്ചുണർത്തി പുറത്തേക്കോടുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തിറങ്ങി നിമിഷങ്ങൾക്കകം വീട് പൂർണമായി തകർന്നു. മേഖലയിൽ ദിവസങ്ങളായി കനത്ത മഴയും കാലപ്പഴക്കവുമാണ് വീട് തകരാൻ കാരണമായതെന്നാണ് നിഗമനം.

വീട്ടിലുള്ള മുഴുവൻ വസ്തുക്കളും നശിച്ചു. സംഭവത്തെ തുടർന്ന് തുവ്വൂർ വില്ലേജ് ഓഫിസിൽ പരാതി നൽകി.  

Tags:    
News Summary - Heavy rains cause house collapse on Tuvvur side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.