വളാഞ്ചേരി: എടയൂർ പഞ്ചായത്തിലെ ചേനാടൻ കുളമ്പിൽനിന്ന് കാണാതായ 77കാരി കാരായിപറമ്പിൽ മുണ്ടിയമ്മയെ കണ്ടെത്തി. ഒക്ടോബർ 10ന് ഉച്ചക്ക് ഒന്നോടെയാണ് വയോധികയെ കാണാതായത്. വീട്ടുകാരുടെ പരാതി ലഭിച്ചതോെടയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടിൽനിന്ന് ചുണ്ണാമ്പ്, വെറ്റില എന്നിവ അന്വേഷിച്ച് വിവിധ വീടുകളിൽ എത്താറുള്ള മുണ്ടിയമ്മ നാട്ടുകാർക്ക് പ്രിയപ്പെട്ടവരാണ്. അന്നേദിവസം രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ മുണ്ടിയമ്മ ഉച്ചക്ക് 1.15ഓടെ 28 വീടുകളിൽ കയറിയിരുന്നു.അന്വേഷണം ഊർജിതമാക്കുന്നതിൻെറ ഭാഗമായി പൊലീസ് വെള്ളിയാഴ്ച അഞ്ച് സ്ക്വാഡായി തിരിഞ്ഞ് രാവിലെ 8.30ഓടെ തിരച്ചിൽ ആരംഭിച്ചു. ആർ.പി.എഫ്, ട്രോമാകെയർ വളൻറിയർമാരും എഡിയൽ റിലീഫ് വിങ് വളൻറിേയഴ്സ് (ഐ.ആർ.ഡബ്ല്യു), വളാഞ്ചേരി എമർജൻസി ഫോഴ്സ്, ജനപ്രതിനിധികൾ, നാട്ടുകാരും ഉൾപ്പെടുന്ന സംഘം ചേനാടൻ കുളമ്പിലെ ദുർഘട പ്രദേശങ്ങളിലാണ് ആദ്യം തിരച്ചിൽ തുടങ്ങിയത്.
രാവിലെ 10ന് കരിങ്കൽ ക്വാറിക്ക് സമീപം പൊന്തക്കാട്ടിൽനിന്ന് വെറ്റിലയും ചെരിപ്പും തോർത്ത് മുണ്ടും കണ്ടെത്തുകയും തുടർന്ന് പ്രദേശത്ത് വ്യാപകമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ചെങ്കുത്തായ ചരിവിൽ വാഴത്തോട്ടത്തിന് സമീപം അബോധവസ്ഥയിൽ വയോധികയെ കണ്ടത്. ഇവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ വീടിന് രണ്ട് കിലോമീറ്ററിനുള്ളിലാണ് ഈ ചെങ്കുത്തായ പ്രദേശം. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ജെ. ജിനേഷ്, എസ്.ഐമാരായ റഫീഖ്, സുധീർ, സി.പി.ഒമാരായ രാധാകൃഷ്ണപിള്ള, മോഹനൻ, അൻസാർ, ജോൺസൻ, ക്ലിൻറ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.