പിടിയിലാ‍യ പ്ര​തി​ക​ൾ

എം.ഡി.എം.എയുമായി വളാഞ്ചേരിയിൽ മൂന്നുപേർ പിടിയിൽ

വളാഞ്ചേരി: എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുയുവാക്കൾ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. വെട്ടിച്ചിറ മുഴങ്ങാണി കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി (30), കൊളത്തൂർ പിത്തിനിപ്പാറ സ്വദേശി മാണിയാടത്തിൽ ശ്രീശാന്ത് (24), വളാഞ്ചേരി കാട്ടിപ്പരുത്തി പള്ളിയാലിൽ സറിൻ എന്ന ബാബു (26) എന്നിവരെ വളാഞ്ചേരി മത്സ്യ മൊത്ത വിപണ കേന്ദ്രത്തിനു മുൻവശംവെച്ചാണ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽനിന്ന് 163 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി യുവാക്കൾ വലയിലാവുന്നത്.

പ്രതികൾക്ക് ഇതിനുവേണ്ടി സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും ലഹരി വസ്തു ലഭിച്ച ഉറവിടത്തെപറ്റിയും മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരുകയാണെന്നും വരുംദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ആവശ്യക്കാർക്ക് 3000 രൂപ ക്രമത്തിലാണ് വിൽപന നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ പ്രബേഷനറി എസ്.ഐ ഷമീൽ, എസ്.സി.പി.ഒ മോഹനൻ, സി.പി.ഒമാരായ പ്രദീപ്‌, വിനീത്, ജോൺസൻ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Three arrested with MDMA in Valancherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.