വള്ളിക്കുന്ന്: ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രോസ് കലുങ്കുകള്‍ ജനവാസ മേഖലകളിലേക്ക് തുറന്നുവിട്ടിരുക്കുന്നുവെന്ന വിഷയം ദേശീയ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയില്‍ പി. അബ്ദുല്‍ ഹമീദ് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെളളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടാത്ത രീതിയില്‍ ആവശ്യത്തിനുളള പാലങ്ങളും കൾവര്‍ട്ടുകളും ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയ പാത അതോറിറ്റി നല്കുന്ന വിശദീകരണമെന്ന് മന്ത്രി പറഞ്ഞു. ഹൈവേയില്‍ വീഴുന്ന മഴവെളളം സുഗുമമായി ഒഴുകി സ്വാഭാവികമായ ചാനലുകളില്‍ എത്തുന്നതിനാവശ്യമായ ഓടകളും ഡിസൈനില്‍ നിര്‍ദേശിച്ചുണ്ട്. പാത നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം വെളളം ജനവാസ മേഖലയിലേക്ക് ഒഴുകി പ്രശ്നം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്ന് അതോറിറ്റി മറുപടിയില്‍ വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെളളക്കെട്ട് അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തന്നെ യോഗങ്ങള്‍ നടത്തി ഇടപെടുന്നുണ്ടെന്നും താൻ തന്നെ റീജനല്‍ ഓഫിസറുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രസ്തുത വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്താന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.