വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

കാ​യ​ക​ൽ​പ് അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

വാ​ഴ​ക്കാ​ട്: സം​സ്ഥാ​ന കാ​യ​ക​ൽ​പ് അ​വാ​ർ​ഡി​ന്‍റെ തി​ള​ക്ക​ത്തി​ൽ വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം, പ​രി​പാ​ല​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡാ​ണി​ത്. ര​ണ്ട് ര​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക.

കേ​ര​ള​ത്തി​ലെ ജി​ല്ല ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, പ്രാ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് കാ​യ​ക​ൽ​പ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​മാ​ക്കി​യ​ത്. ഇ​ദ്ദേ​ഹം ഓ​മാ​നൂ​ർ ക​മ്യൂ​ണി​റ്റി അ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യി​രി​ക്കെ അ​വി​ടെ​യും ഇ​തേ അ​വാ​ർ​ഡ് എ​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - Vazhakkad health center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.