വഴിക്കടവ്: കേരള അതിർത്തിയായ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ രേഖകളില്ലാതെ അരി ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 10 ലക്ഷം രൂപയും ഒമ്പത് കുപ്പി തെലുങ്കാന മദ്യവും പിടികൂടി. സംഭവത്തിൽ പൊന്നാനി ചെറുവല്ലൂർ കുറുപ്പത്ത് വളപ്പിൽ ഹൈദ്രോസ് കുട്ടിയെ (49) അറസ്റ്റ് ചെയ്തു.
ലോറിയും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.പി. ജയപ്രകാശിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്രിവൻറിവ് ഓഫിസർ കെ.എം. ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാഗീഷ്, ജയകൃഷ്ണൻ, അനൂപ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. ചെക്ക് പോസ്റ്റിൽ കർശന പരിശോധന നടത്തി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.