ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ രംഗത്ത്. കപ്പൂര്‍ വട്ടകുന്ന് കോളനിക്ക് സമീപം രണ്ട് നില കെട്ടിടത്തിലാണ് മാലിന്യം സൂക്ഷിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവ നീക്കാത്തതിനാല്‍ സമീപത്തെ കോളനിയിലെ 50ഓളം വരുന്ന താമസക്കാര്‍ക്ക് ദുരിതമാണ്.
ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ച് മഴക്കാലത്ത് ഒലിച്ചിറങ്ങി താഴെ പ്രദേശങ്ങളിലുള്ള വീടുകളിലെ കിണറുകളില്‍ കലര്ന്നതിനാല് കുടിവെള്ളവും മുട്ടി. കൂടാതെ അഞ്ചോളം പേര് ഡങ്കിപനി ബാധിച്ച് ചികിത്സയിലാണ്. ആറ് മാസം മുമ്പ് ഇതിനെതിരെ പ്രതിഷേധിച്ചതോടെ അധികൃതര്‍ ഇടപെട്ട് കെട്ടിടത്തിന് പുറത്തുള്ളവ മാത്രം നീക്കം ചെയ്തു.
രണ്ട് നില കെട്ടിടത്തിലേത് അതേപടി നിലനിര്‍ത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വർഷങ്ങളായി കെട്ടിക്കിടക്കുന്നതിന് പുറമെ ഇപ്പോഴും ചുറ്റുപാടും മാലിന്യ കൂമ്പാരമാണ്. വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് കപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിക്കുകയും മാലിന്യം നീക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുഞ്ഞുമാൻ, ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി അസൈനാർ കണിക്കരത്ത്, എ. ശരീഫ് അന്നിക്കര, എം.കെ. ഹനീഫ, കെ. നൗഷാദ് ബല്ലാരി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.