ആനക്കര: റേഷന്‍കടയില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ അരിവിതരണം ചെയ്തതായി പരാതി. കപ്പൂര്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് പറക്കുളത്തെ റേഷന്‍കടയിലാണ് സംഭവം. വീടുകളില്‍ എത്തിയശേഷമാണ് മോശമായ അരിലഭിച്ചതായി കാര്‍ഡുടമകള്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് റേഷന്‍കട പരിശോധിച്ച അധികാരികളും നാട്ടുകാരും അരി വാരിവലിച്ചിട്ട നിലയിലാണ് കണ്ടത്. മുമ്പ് മറ്റൊരിടത്തുണ്ടായിരുന്ന കട ഈ പ്രദേശത്തേക്ക് മാറ്റിപ്രവര്ത്തനം തുടങ്ങിയതാണെന്നും അന്ന് സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വിതരണത്തിന് ഉപയോഗിച്ചതെന്നുമാണ് അറിയുന്നത്.
അതിനിടെ, പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പില്‍ വന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ സന്ദേശം വിവാദമായി. മോശം അരി ലഭിച്ചവര്‍ കടയില്‍ തിരിച്ചുകൊടുത്ത് പകരം അരി വാങ്ങണമെന്നായിരുന്നു സന്ദേശം. എന്നാല്‍, ഇത്തരത്തില്‍ അരി വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ നടപടി എടുക്കേണ്ടതിന് പകരം പ്രസിഡന്റിന്റെ പ്രതികരണം മോശമായെന്നാണ് പൊതുജനപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.