ലോറിയില്‍ കടത്തിയ ഒരു കോടി രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആനക്കര: ബിസ്ക്കറ്റിന്റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍ അലി (47 )തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

രണ്ട് ലോറികളില്‍ നിന്നായി 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് ശനിയാഴ്ച രാത്രി 10 മണിക്ക് എടപ്പാളിനടുത്ത വട്ടംകുളത്തു നിന്നു പിടികൂടിയത്. വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉൽപ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ്, പൊലീസ് സംഘം പിടികൂടുന്നത്. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങള്‍ക്ക് വിപണിയിൽ ഒരു കോടി രൂപയോളം വില വരും.

ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്. വട്ടംകുളത്തെ ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വന്‍ തോതില്‍ ഇതിനകം മാര്‍ക്കറ്റില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.